ലോകസഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ച്ചവെച്ച ബിജെപിയെ യും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും നെതന്യാഹു ട്വിറ്ററിൽ കുറിച്ചു.
വലിയ രീതിയിലുള്ള ബിജെപി തരംഗം തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. മിക്ക സംസ്‌ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചിരിക്കുന്നത്. നിലവിൽ 350 സീറ്റുകൾ നേടി ഒറ്റക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. ഇന്ത്യയിൽ ഒട്ടാകെ മുന്നേറ്റം ഉണ്ടാക്കിയപ്പോളും ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്കായില്ല.
ജനവിധി 2019 Live: നെഞ്ചിടിപ്പോടെ പ്രതിപക്ഷം, ബിജെപി തനിച്ച് 300 കടക്കുമോ..?
This post was last modified on May 23, 2019 2:16 pm
Leave a Comment