X

രാഷ്ട്രപതിക്ക് വധഭീഷണി; തൃശൂരിലെ ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍

പുലര്‍ച്ചെ ഒരു മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വധഭീഷണി. തുടര്‍ന്ന് തൃശൂരിലെ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിലായി. പുലര്‍ച്ചെ ഒരു മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. തൃശൂര്‍ സെന്റ് തോമസ് കോളേജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ രാഷ്ട്രപതിയെ വധിക്കുമെന്നായിരുന്നു സന്ദേശം.

സന്ദേശത്തില്‍ അന്വേഷണം നടത്തിയ പോലീസ് പൂജാരി ജയരാമന്‍ എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. താന്‍ മദ്യലഹരിയിലാണ് സന്ദേശം നല്‍കിയതെന്നാണ് ജയരാമന്റെ വെളിപ്പെടുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്യുകയാണ്.

രാംനാഥ് കോവിന്ദും ഭാര്യ സവിതാ കോവിന്ദും ഇന്നലെയാണ് കേരളത്തില്‍ എത്തിയത്. ഇന്ന് വൈകിട്ടി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് തൃശൂരിലേക്കും പോകും.

This post was last modified on August 6, 2018 10:02 am