ഗുരുവായൂരിലെ ലോഡ്ജില്‍ യുവതി പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തൃശ്ശൂര്‍ കൊടകര സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ കുട്ടികളാണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന യുവതി സുഹൃത്തിനൊപ്പമായിരുന്നു ഗുരുവായൂരില്‍ മുറി എടുത്തിരുന്നത്. കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന എറണാകുളം സ്വദേശിയായ മനോജ് കൃഷ്ണന്റെ (41)പേരില്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ചണ് ഇവര്‍ ഗുരുവായൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പുറപ്പെടുന്നതിനിടയില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു. അല്പസമയത്തിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. രണ്ടും പെണ് കുഞ്ഞുങ്ങളായിരുന്നു.
മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
Explainer: എന്താണ് എൻഎംസി ബിൽ? എന്തിനാണ് ഡോക്ടർമാരുടെ പണിമുടക്ക്
അഴിമുഖം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber