X

തിരൂരില്‍ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ എസ്‌ഐയെ സിപിഎം പ്രവര്‍ത്തകന്‍ കരണത്തടിച്ചതായി പരാതി / വീഡിയോ

വീണ്ടും മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ മറ്റു പോലീസുകാരും നേതാക്കളും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു.

മാര്‍ച്ച് തടഞ്ഞ എസ്‌ഐയെ സിപിഎം പ്രവര്‍ത്തകന്‍ കരണത്തടിച്ചതായി പരാതി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പ്രവര്‍ത്തകരും പോലീസും പരസ്പരം കൈയേറ്റമുണ്ടാവുകയും ചെയ്തു.

പ്രതിഷേധ മാര്‍ച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയതോടെ പോലീസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. നേതാക്കള്‍ പ്രശ്‌നം സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരച്ചെത്തിയ നീല ഷര്‍ട്ട് ഇട്ട യുവാവ് എസ്‌ഐ ഗോപാലന്റെ കരണത്തടിക്കുകയായിരുന്നു.

വീണ്ടും മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ മറ്റു പോലീസുകാരും നേതാക്കളും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു. എസ്‌ഐയെ മര്‍ദ്ദിച്ചതിന് ശേഷം യുവാവ് ഒളിവില്‍പോയി എന്നാണ് കരുതുന്നത്.

(പ്രാദേശിക ചാനല്‍ തുഞ്ചന്‍ വിഷന്‍ പുറത്തുവിട്ട വീഡിയോ)

This post was last modified on March 13, 2019 7:36 am

Related Post
Leave a Comment