X

പിഎസ്‌സി പരീക്ഷാ ക്രമക്കേട് നടത്താന്‍ ഉപയോഗിച്ച സിം കാര്‍ഡ് കണ്ടെത്തി; കേസില്‍ നിലവിലെ പ്രതികളെ കൂടാതെ അഞ്ച് പേര്‍ കൂടി

കല്ലറയിലെ ഒരു പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രം കേന്ദ്രമാക്കിയായിരുന്നു ക്രമക്കേട് നടന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട് നടത്താന്‍ ഉപയോഗിച്ച സിം കാര്‍ഡ് ക്രൈംബ്രാഞ്ച് കണ്ടെത്തി. കൂടാതെ കേസില്‍ നിലവിലെ പ്രതികളെ കൂടാതെ അഞ്ച് പേര്‍ കൂടിയുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പോലീസുകാരന്‍ ഗോകുലിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സിം കാര്‍ഡ് കണ്ടെടുത്തത്.

ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഗോകുല്‍ പ്രതികളുമായി ബന്ധപ്പെട്ടതെന്നും ഇവര്‍ക്ക് ഉത്തരങ്ങള്‍ അയ്ച്ചുകൊടുത്തതെന്നും കരുതുന്നു. ഇത് സിം കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. യൂണിവേഴ്‌സിറ്റി കോളേജിന്റെ പരിസരത്താണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം.

കല്ലറയിലെ ഒരു പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രം കേന്ദ്രമാക്കിയായിരുന്നു ക്രമക്കേട് നടന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് പിഎസ്‌സി കോച്ചിങ് സെന്ററുള്‍ കേന്ദ്രീകരിച്ചും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ക്രമക്കേട് നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്ക്കായി യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളും നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Read: രൂപിമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി, പ്രിയേഷ് നിരാഹാര സമരം തുടരുകയാണ്; പി എസ് സിയുടെ എല്ലാ മത്സര പരീക്ഷകളും മലയാളത്തിലും കൂടിയാക്കാനുള്ള പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോള്‍

This post was last modified on September 5, 2019 7:05 am