സ്‌കൂളിലെ ശുചിമുറിയില്‍ സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകര്‍ പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തി. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ കുണ്ടല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നടപടിയില്‍ ചില പെണ്‍കുട്ടികള്‍ കരയുന്നതും അധ്യാപകരോടു പരാതി പറയുന്നതും സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സാനിറ്ററി പാഡുകള്‍ കൃത്യമായി കളയുന്നത് എങ്ങനെയെന്നു ബോധവത്ക്കരിക്കാതെ കുട്ടികളെ പരിശോധിക്കാന്‍ അധ്യാപകര്‍ തുനിഞ്ഞതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷന്‍ കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കി നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നിയമമനുസരിച്ചുള്ള മറ്റു ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചാബ് സര്‍ക്കാരിന്റെ വക്താവ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
This post was last modified on November 4, 2018 12:36 pm
Leave a Comment