X

തലസ്ഥാനത്ത് ഇനി ജാഥ നടത്തുക എളുപ്പമല്ല; കടുത്ത നടപടിയുമായി പോലീസ്

റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും ജാഥകളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുകാന്‍ പാടുള്ളൂ.

തിരുവനന്തപുരം നഗരത്തില്‍ ഇനി ജാഥകള്‍ക്കും പ്രകടനങ്ങള്‍ക്കും കടുത്ത നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്താന്‍ കഴിയില്ല. രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്ന് പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും ജാഥകളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുകാന്‍ പാടുള്ളൂ. പ്രകടനങ്ങള്‍ക്കായി എത്തുന്നവരുടെ വാഹനം, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താനും പാടില്ല. അനുമതി വാങ്ങാത്തവര്‍ക്കെതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസെടുക്കും.

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും അത് കാരണം ഗതാഗതക്കുരുക്കും നഗരത്തില്‍ പതിവ് സംഭവങ്ങളാണ്. എന്നാല്‍ ഇനി ജാഥകളും പ്രകടനങ്ങളും മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ലെന്ന് കമ്മീഷണര്‍ പറഞ്ഞത്.

This post was last modified on January 29, 2019 10:10 am