X

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

'വലിയകത്ത് മൂസ' എന്നായിരുന്നു ഇദ്ദേഹം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് മൂസ.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളി സ്വദേശിയായ മൂസ എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി 1940 മാര്‍ച്ച് പതിനെട്ടിനാണ് ജനിച്ചത്. ‘വലിയകത്ത് മൂസ’ എന്നായിരുന്നു ഇദ്ദേഹം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’ ആത്മകഥയാണ്.

This post was last modified on May 6, 2019 2:19 pm

Related Post
Leave a Comment