X

ജമ്മു-കശ്മീരില്‍ 6 ലഷ്‌കര്‍-ഇ-ത്വയ്യിബ ഭീകരരെ സുരക്ഷാസേന വധിച്ചു

ഭീകരരെ വധിച്ച ദൗത്യത്തിന് ശേഷം അവര്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തു

ജമ്മു-കശ്മീരിലെ അനന്ത്ടാഗ് ജില്ലയില്‍ 6 ലഷ്‌കര്‍-ഇ-ത്വയ്യിബ ഭീകരരെ സുരക്ഷാസേന വധിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍മി വക്താവ് പറയുന്നത് അനുസരിച്ച്, ബിജ്ബഹ്‌റാ പ്രദേശത്ത് മണിക്കൂറുകളോളം സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടിലിലാണ് ഭീകരരെ വധിച്ചത്.

ഭീകരരെ വധിച്ച ദൗത്യത്തിന് ശേഷം അവര്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആര്‍മി വക്താവ് അറിയിച്ചു.

ജമ്മു-കശ്മീര്‍ പോലീസ് സംഭവത്തില്‍ ട്വീറ്റ് ചെയ്തത്, ‘ഈ വര്‍ഷത്തെ ഏറ്റവും വിജയകരമായ എന്‍കൗണ്ടര്‍ ദൗത്യങ്ങളിലൊന്നായിരുന്നു’ ഇതെന്നാണ്.

This post was last modified on November 23, 2018 11:05 am

Related Post
Leave a Comment