X

ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ; സര്‍ക്കാര്‍ ഒത്തുകളിക്കുന്നു, കൊലപാതകം തന്നെയെന്ന് ആവര്‍ത്തിച്ച് സഹോദരന്‍ ശ്രീജിത്ത്

ശ്രീജീവിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് 1363 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ് സഹോദരന്‍ ശ്രീജിത്ത്.

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യ തന്നെയെന്ന് സിബിഐ. ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് ശ്രീജീവിന്റേത് ആത്മഹത്യ തന്നെയാണെന്ന് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ശ്രീജീവിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പോലീസ് ദേഹ പരിശോധന നടത്തിയില്ലെന്നും അതിനാലാണ് ശരീരത്തില്‍ ഒളിപ്പിച്ച വിഷകുപ്പി കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്നുമാണ് സിബിഐ പറയുന്നത്. എന്നാല്‍ ശ്രീജീവിന്റെ കൊലപാതകം തന്നെയാണെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സഹോദരന്‍ ശ്രീജിത്ത്.

ശ്രീജീവിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് 1363 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ് ശ്രീജിത്ത്. സര്‍ക്കാരും, പോലീസും പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണിത്. ഭരണകൂട സംവിധാനങ്ങള്‍ തമ്മില്‍ ഒത്തുകളിച്ചുള്ള ഒരു കൊലപാതകം തന്നെയാണിതെന്നും നീതിക്കുവേണ്ടി സമരം തുടരുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.

Read: “ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു

 

 

This post was last modified on September 4, 2019 11:45 am