X

ശ്രീലങ്കന്‍ സ്ഫോടനം: ഗുരുവായൂര്‍ പരിസര പ്രദേശങ്ങളിലെ ലോഡ്ജുകളില്‍ പരിശോധന കര്‍ശനമാക്കി പോലീസ്

തൃശ്ശൂര്‍ പൂരം നടക്കുന്നതിന്റെ മുന്നോടിയായാണ് പോലീസ് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ പരിസര പ്രദേശങ്ങളിലെ ലോഡ്ജുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. തൃശ്ശൂര്‍ പൂരം നടക്കുന്നതിന്റെ മുന്നോടിയായാണ് പോലീസ് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. എല്ലാ ലോഡ്ജുകളിലും താമസക്കാരുടെ രേഖകള്‍ വാങ്ങി സൂക്ഷിക്കുന്ന കാര്യത്തില്‍ കൃത്യത വരുത്താനാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്.

തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെ ആരെയും താമസിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രേഖകളുടെ കോപ്പികള്‍ വാങ്ങി വെക്കണമെന്നതും നിര്‍ബന്ധമാണ്. എല്ലാ ലോഡ്ജുകളിലും നിരീക്ഷണക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും അറിയിപ്പുണ്ട്.

സംശയാസ്പദമായ സാഹചര്യത്തില്‍ ആരെങ്കിലും താമസിക്കാന്‍ വരുകയാണെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കണമെന്നും ഇത്തരം മുന്നറിയിപ്പുകള്‍ പാലിക്കാത്ത ലോഡ്ജിന്റെ ലൈസന്‍സ് റദ്ദാക്കലുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്നും പോലീസ് പറയുന്നു.

This post was last modified on May 5, 2019 4:43 pm