X

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അന്വേഷണസംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇപ്പോള്‍ പകരം ചുമതല.

സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തി എന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് കേസിലെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തില്‍ ഷീന്‍ തറയില്‍ തുടരും.

അന്വേഷണസംഘത്തിലെ എസ് പി എ ഷാനവാസിനാണ് ഇപ്പോള്‍ പകരം ചുമതല. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴാണ് ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥനില്‍ നിന്നും ചുമതല എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്.

അതേസമയം കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശ്രീറാമിന് നല്‍കിയ ചികിത്സയില്‍ കേസ് ഷീറ്റടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തിനുശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാമിന് നിസാര പരിക്കുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദാംശങ്ങള്‍ തേടുന്നത്.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

This post was last modified on September 2, 2019 8:58 am