X

പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിന്റെ തലയും കൈകാലുകളും കടുവ ഭക്ഷിച്ചു

വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമിച്ചതിന്റെ ലക്ഷണങ്ങളില്‍ നിന്ന് കുടുവയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ ആക്രമിച്ച് കൊന്ന് തിന്നു. കര്‍ണാടക രാജീവ് ഗാന്ധി നാഷണല്‍പാര്‍ക്കില്‍ ഉള്‍പ്പെട്ട ബൈരഗുപ്പ വനമേഖലയിലെ മാനിമൂല ആദിവാസി കോളനിയിലെ ദാസന്റെ മകന്‍ മധു(28) വിനെയാണ് കടുവ കൊന്നുതിന്നത്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ മധു തിരിച്ചെത്തിയില്ല.

തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കോളനിയില്‍ നിന്ന് 200 മീറ്റര്‍ മാറി തലയും കൈകാലുകളുമില്ലാതെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമിച്ചതിന്റെ ലക്ഷണങ്ങളില്‍ നിന്ന് കുടുവയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭാര്യ: ഭാഗ്യ. മൂന്ന് മക്കളുണ്ട്.

This post was last modified on December 25, 2018 9:37 am

Related Post
Leave a Comment