X

ഭൂകമ്പവും സുനാമിയും; ഇന്ത്യോനേഷ്യയില്‍ 400-ഓളം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

540-ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 29-ഓളം ആളുകള്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്

ഇന്തൊനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുമാനിയില്‍ 400-ഓളം ആളുകള്‍ കൊല്ലപ്പെട്ടത്തായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭൂചലത്തിന് പിറകെയായിരുന്നു സുനാമി തിരമായലകള്‍ രൂപപ്പെട്ടത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ദുരന്തമേഖലയിലെ പല ഭാഗത്തും രക്ഷപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥായാണുള്ളത്. ഇന്ത്യോനേഷ്യ ദുരന്ത നിവാരണ ഏജന്‍സിയുടെ സ്‌പോക്കേഴ്‌സ് പേഴ്‌സണ്‍ അറിയിച്ചിരിക്കുന്നത്- ‘384 പേര്‍ കൊല്ലപ്പെട്ടുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.  540-ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 29-ഓളം ആളുകള്‍ കാണാതാവുകയും ചെയ്തിട്ടുണ്ട്. മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലു-വില്‍ ബീച്ച് ഫെസ്റ്റിവലിലായി എത്തിയ ധാരാളം ആളുകള്‍ എത്തിയിരുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം’, എന്നാണ്‌.

മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആദ്യ ഭൂചലനം. ഇതിന് പിറകെ ഡൊങ്കാലയിലും പാലുവിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. തിരമാലകള്‍ വീശിയടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടര്‍ചലന സാധ്യതയുമുള്ളതിനാല്‍ പാലുവിലെ വിമാനത്താവളം അടച്ചിട്ടിട്ടുണ്ട്. ഭുചലനം തകര്‍ത്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

രാവിലെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിറകെയാണ് സുനാമി ഉണ്ടായത്. മൂന്നര ലക്ഷത്തിലധികം ജനസംഖ്യയുള്ള പാലുവിലും സമീപ പ്രദേശങ്ങളിലുമായിരുന്നു സുനാമിത്തികള്‍ ഉണ്ടായത്. എന്നാല്‍ സുനാമിയെ തുടര്‍ന്നുണായ നാശനഷ്ടങ്ങള്‍ ഇതുവരെ പൂര്‍ണമായി വിലയിരുത്താനായില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. മേഖയില്‍ നി്ന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നു അധികൃതര്‍ പറയുന്നു. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ ദൂരെ വരെ പ്രകമ്പനം അനുഭവപ്പെട്ടു.

This post was last modified on September 29, 2018 2:00 pm