X

പാകിസ്താനിലും പാക് അധീന കാശ്മീരിലും വന്‍ ഭൂചലനം; 6.3 രേഖപ്പെടുത്തിയ ഭൂകമ്പം ഉത്തരേന്ത്യയിലും

173 കിലോമീറ്റര്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം.

പാകിസ്താനില്‍ വന്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് നാല് മുപ്പത്തിയഞ്ചോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ കാശ്മീരിലും, ചണ്ഡിഗണ്ഡിലും ന്യൂഡല്‍ഹിയിലും എത്തി.

സ്വകാര്യ ഭൂചലന നീരീക്ഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇസ്ലാമാബാദ്, ലാഹോര്‍ ഉള്‍പ്പടെയുള്ള പാകിസ്ഥാന്‍ നഗരങ്ങളിലും പാക് അധിനിവേശ കാശ്മീരിലും, ഖൈബര്‍ പഷ്തൂണ്‍ പ്രദേശങ്ങളിലും വന്‍ ഭൂചലനമുണ്ടായി എന്നാണ്. 173 കിലോമീറ്റര്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് വിവരം. ആളാപായമോ വസ്തുവകകളുടെ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.

Read: കാശ്മീരില്‍ ജനജീവിതം സ്തംഭിച്ചിട്ട്‌ 49 ദിവസം, അസമില്‍ 19 ലക്ഷം പേരെ കാത്തിരിക്കുന്നത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍, പശുവിന്റെ പേരില്‍ കൊല, വെറുപ്പ്…; ‘ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു’ എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍div class=”lead m38″>

This post was last modified on September 24, 2019 6:01 pm