X

തൃശ്ശൂര്‍ പഴഞ്ഞി കോളേജിലെ എസ്എഫ്ഐക്കാരെ പുറത്തുനിന്നുള്ള എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

തൃശ്ശൂര്‍ പഴഞ്ഞി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പുറത്തുനിന്നുള്ള എസ്എഫ്‌ഐക്കാരും തമ്മിലടി. സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പഴഞ്ഞി എംഡി കോളജിലെ വിദ്യാര്‍ഥികളായ ചിറനെല്ലൂര്‍ സ്വദേശി ഉബൈദ്, ചാവക്കാട് സ്വദേശി രാഹുല്‍, പട്ടാമ്പി സ്വദേശി ഫൈസല്‍ എന്നിവരെയാണ് പരിക്കുകളോടെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോളേജിലെ എസ്എഫ്‌ഐ നേതാവിന് ക്യാമ്പസില്‍ വച്ച് മര്‍ദനമേറ്റതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

എന്നാല്‍ ക്യമ്പസിനകത്ത് ഇന്നലെ വീണ്ടും വാക്കേറ്റവും തര്‍ക്കവമുണ്ടായി. ഇതിന്റെ പിന്നാലെ പുറമെ നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിയതെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ 20 പേര്‍ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഎം പ്രാദേശിക നേത്യത്വവും വ്യക്തമാക്കിയിട്ടുണ്ട്.

Explainer: എന്താണ് എൻഎംസി ബിൽ? എന്തിനാണ് ഡോക്ടർമാരുടെ പണിമുടക്ക്

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

This post was last modified on July 31, 2019 7:08 am