X

വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; മകള്‍ മരിച്ചു

ബാലഭാസ്‌കറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.

വാഹനാപകടത്തില്‍ വയലിനിസ്റ്റും ഗായകനുമായ ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതര പരിക്ക്. അപകടത്തില്‍ രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വിനി മരിച്ചു. ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരു ബന്ധുവിനെയും ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവവര്‍ അര്‍ജുനും പരിക്കുണ്ട്. ബാലഭാസ്‌കറെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് മടങ്ങുകയായിരുന്നു ബാല ഭാസ്‌കറും കുടുംബവും.
തിരുവനന്തപുരം പള്ളിപ്പുറത്തായിരുന്നു വെച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

അപകടത്തിലായ കാര്‍

എങ്ങും ശവം കത്തിക്കുന്ന ദുര്‍ഗന്ധം, കുഴിച്ചിട്ടാല്‍ കിണറ്റില്‍ ശരീരത്തിലെ നെയ്യ്; ഒരു ദളിത്‌ കോളനി അനുഭവിക്കുന്നത്

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

 

This post was last modified on September 25, 2018 9:45 am