X

വയനാട്ടില്‍ രണ്ട് ലക്ഷവും കടന്ന് രാഹുല്‍ ഗാന്ധി

അതേസമയം അമേഠിയില്‍ രാഹുലിനിനെ പിന്നിലാക്കി സ്മൃതി ഇറാനി മുന്നേറുകയാണ്‌.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ് ഭുരിപക്ഷം. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് രാഹുലിന്റേത്. രാഹുലിന്റെ ലീഡ് ഇതിനോടകം രണ്ട് ലക്ഷം പിന്നിട്ടു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 203818 ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്. അതേസമയം അമേഠിയില്‍ രാഹുലിനിനെ പിന്നിലാക്കി സ്മൃതി ഇറാനി മുന്നേറുറുകയാണ്‌.

ഉയര്‍ന്ന രണ്ടാമത്തെ ലീഡ് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കാണ്. ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകളുടെ ലീഡിലാണ് പികെ കുഞ്ഞാലിക്കുട്ടി മുന്നേറികൊണ്ടരിക്കുന്നത്. നിലവില്‍ 5 സഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തി.

അട്ടിമറി മുന്നേറ്റം കാഴ്ച വച്ച ആലത്തൂരില്‍ രമ്യ ഹരിദാസും ഇടുക്കി സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും ഒരു ലക്ഷത്തിന് മുകളില്‍ ലീഡിലാണ് പോകുന്നത്. പാലക്കാട് അട്ടിമറി മുന്നേറ്റം നടത്തുന്ന വികെ ശ്രീകണ്ഠന്‍ ഇരുപതിനായിരവും പിന്നിട്ടിട്ടുണ്ട്.

Read: ജനവിധി 2019 Live: വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷം നേടി രാഹുല്‍ ഗാന്ധി, കുഞ്ഞാലിക്കുട്ടി രണ്ടാമത്

This post was last modified on May 23, 2019 12:52 pm

Related Post
Leave a Comment