X
    Categories: കായികം

പതിനഞ്ചാം വയസില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം; 22 ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നീന്തല്‍ താരം റൂത്ത മെലൂത്തീറ്റെ

താന്‍ വിരമിക്കുന്നത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണെന്ന് റൂത്ത മെലൂത്തീറ്റെ പറഞ്ഞു.

പതിനഞ്ചാം വയസില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ലിത്വനിയന്‍ നീന്തല്‍ താരം റൂത്ത മെലൂത്തീറ്റെ വിരമിച്ചു. തന്റെ 22 ാം വയസിലാണ് താരം വിരമിക്കല്‍ അറിയിച്ചിരിക്കുന്നത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ റൂത്ത സ്വര്‍ണം നേടിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയില്‍ ഹാജരാകത്തതിനെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന സാഹചര്യത്തിലാണ് റൂത്ത വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം താന്‍ വിരമിക്കുന്നത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണെന്ന് റൂത്ത മെലൂത്തീറ്റെ പറഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ നീന്തലിന് വേണ്ടി പഠനം മാറ്റിവെച്ചു. ഇനി പഠനത്തില്‍ ശ്രദ്ധിക്കമെന്നും റൂത്ത പറഞ്ഞു.

ഞാന്‍ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. എന്റെ വഴികളില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു റൂത്ത പറഞ്ഞു. കരിയറില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ 20 സ്വര്‍ണ മെഡലുകള്‍ താരം നേടിയിട്ടുണ്ട്. ചൈനയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിലാണ് താരം അവസാനമായി പങ്കെടുത്തത്. എന്നാല്‍ ഫൈനലില്‍ യോഗ്യത നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

This post was last modified on May 23, 2019 12:44 pm