സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൂടാതെ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാസറഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ച ന്യൂനമര്‍ദം രൂപംകൊള്ളും.
ഇതിന്റെ ഫലമായി 25ാ-ം തീയതി കാറ്റിന്റെ വേഗം മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയാവും. 26-ന് കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാകും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 25, 26 തീയതികളില്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Leave a Comment