X

പാലക്കാട് നഗരത്തില്‍ ഇന്ന് നിരോധനാജ്ഞ

ജില്ലാ കളക്ടര്‍ ഡി ബാലമുരളി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുമായി ചര്‍ച്ച നടത്തിയിരുന്നു.

പാലക്കാട് നഗരത്തില്‍ ഇന്ന് വൈകിട്ട് ആറ് വരെ നിരോധനാജ്ഞ. ഐജി എം ആര്‍ അജിത് കുമാര്‍ പാലക്കാട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പാലക്കാട് നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണെന്ന് കണ്ടതിന് തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

ജില്ലാ കളക്ടര്‍ ഡി ബാലമുരളി ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ഓഫീസുകളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പാലക്കാട് നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് തുടങ്ങിയ അക്രമങ്ങള്‍ വ്യാഴാഴ്ച രാത്രിയോളം തുടരുകയായിരുന്നു. സിപിഎം, സിപിഐ, ബിജെപി എന്നീ പാര്‍ട്ടികളുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

This post was last modified on January 4, 2019 6:20 am