X

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പമില്ല; പ്രാദേശിക സഖ്യങ്ങള്‍ക്കുള്ള നീക്കവുമായി സിപിഎം

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുകയും ചെയ്യാത്തരും പാര്‍ട്ടിതീരുമാനത്തെ ബാധിക്കന്നതായാണ് റിപോര്‍ട്ടുകള്‍.

ബിജെപിക്കെതിരെ വിശാശ സഖ്യം എന്ന ആശയം നിലനില്‍ക്കുമ്പോളും രാഷ്ട്രീയസഖ്യത്തിന്റെ സ്വഭാവം നിശ്ചയിക്കാനാവാതെ സിപിഎം. ആശയത്തില്‍ നിന്നും ചില കക്ഷികള്‍ നിലപാടുമാറ്റുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുകയും ചെയ്യാത്തരും പാര്‍ട്ടി തീരുമാനത്തെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ലോക്സഭ തിരഞ്ഞെടുപ്പു സഖ്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പൊതു ധാരണയായില്ലെന്നാണ് റിപോര്‍ട്ട്. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസ്സുമായി ധാരണ ഉണ്ടാക്കുന്നത് സംബന്ധിച്ചു തര്‍ക്കം തുടരുകയാണ്.

വരാനിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ പരമാവധി ഏകീകരിക്കുന്ന തന്ത്രമാവും സിപിഎം സ്വീകരിക്കുക. കുറഞ്ഞ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കാനാവുന്ന സീറ്റുകളില്‍ മാത്രമേ സ്ഥാനാര്‍ഥികള്‍ ഉണ്ടാവുകയുള്ളു. സംസ്ഥാന അടിസ്ഥാനമായി രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പടുത്താനും ധാരണയായിട്ടുണ്ട്.

മധ്യപ്രദേശില്‍ ചെറുപര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമാവാന്‍ തീരുമാനിക്കുമ്പോള്‍ രാജസ്ഥാനില്‍ ആര്‍എല്‍ഡി, എസ് പി, ജെഡിഎസ് തുടങ്ങിയ പാര്‍ട്ടികളുള്ള രാജസ്ഥാന്‍ ഗണതന്ത്ര മോര്‍ച്ചയ്‌ക്കൊപ്പമായിരിക്കും സിപിഎം നിലകൊള്ളുക. തെലങ്കാനയില്‍ ബഹുജന്‍ ഇടതുമുന്നണിയുടെ ഭാഗമാവും. അതേസമയം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിച്ചതാണ് വിശാല സഖ്യമെന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയായത്. നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേ ശക്തമായ പ്രചാരണം നടത്താനും സി.പി.എം. കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

പാര്‍ട്ടി ശക്തിപ്പെടുത്തേണ്ട നിലപാടാണ് സ്വീകരിക്കേണ്ടത് എന്നു ആവശ്യപ്പെട്ടുകൊണ്ട് വി എസ് അച്ചുതാനന്ദന്‍ കുറിപ്പ് നല്‍കി. കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി എസ് പങ്കെടുക്കുന്നില്ല.

കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരില്‍ വലിയ തര്‍ക്കങ്ങള്‍ നടന്ന പ്ലീനത്തിനും പാര്‍ട്ടി കോണ്‍ഗ്രസ്സിനും ശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

This post was last modified on October 8, 2018 7:35 am

Related Post
Leave a Comment