X

ആലുവ സ്വര്‍ണ്ണകവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍

സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറാണ് ആസൂത്രകന്‍.

ആലുവ സ്വര്‍ണ്ണകവര്‍ച്ച കേസിലെ നാല് പ്രതികളും പിടിയിലായി. സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറാണ് ആസൂത്രകന്‍. മൂന്നാറിലെ വനത്തില്‍ ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പിടികൂടിയത്.

കൊച്ചി നഗരത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍ ആണെന്ന നിഗമനത്തില്‍ പോലീസ് നേരത്തെ എത്തിയിരുന്നു. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായതായിരുന്നു. കൃത്യം നടത്താന്‍ എത്തിയവര്‍ വാഹനം ആക്രമിക്കുമ്പോള്‍ മലയാളത്തില്‍ സംസാരിച്ചതെന്ന് എടയാറിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയിരിക്കുന്നത്.

Read More :പുൽപ്പളിയിൽ യുവാവിനെ അയൽവാസി വെടിവച്ചു കൊന്നു; ബന്ധുവിന് പരിക്ക്

This post was last modified on May 25, 2019 9:50 am