മൈസൂരുവില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിക്കിടെ എതിരഭിപ്രായം പറഞ്ഞ സ്ത്രീയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മോശമായി പെരുമാറിയത് വിവാദമാകുന്നു. സിദ്ധരാമയ്യ ഒരു സ്ത്രീയെ ചീത്ത വിളിച്ച് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുന്നതിന്റേയും മൈക്ക് പിടിച്ചുവാങ്ങുന്നതിന്റേയും മീഡിയ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മകനും എം എല്‍ എയുമായ യതീന്ദ്രയെ ചോദ്യം ചെയ്ത സ്ത്രീയോടാണ് സിദ്ധരാമയ്യ അപമര്യാദയായി പെരുമാറിയത്.
സിദ്ധരാമയ്യയുടെ അതിക്രമത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും സിദ്ധരാമയ്യയ്ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന ബിജെപി നേതാവ് എസ് പ്രകാശ് ആവശ്യപ്പെട്ടു. എംഎല്‍എമാരെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് ജെഡിഎസ് നേതാവായ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മുന്നറിയിപ്പ് നല്കി മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസിന് തലവേദനയായി സിദ്ധരാമയ്യയുടെ പ്രകടനം.
This post was last modified on January 28, 2019 7:57 pm