X

മൂക്കുന്നിമല: കയ്യേറ്റം കണ്ടെത്തിയ വിജിലന്‍സ് അന്വേഷണോദ്യോഗസ്ഥനെ മാറ്റി

സ്ഥലം മാറ്റം കേസ് അട്ടിമറിക്കാനാണ് എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു

മൂക്കുന്നിമലയില്‍ നടത്തിയ സര്‍വ്വേയുടെ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ വിജിലന്‍സ് അന്വേഷണോദ്യോഗസ്ഥനെ സ്ഥലം മാറ്റി. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് പറ ഖനനം നടത്തിയിരിക്കുന്നത് എന്നു കണ്ടെത്തിയ ആര്‍. റാബിയത്തിനെയാണ് തൃശൂര്‍ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത്.

സര്‍വ്വേയില്‍ നൂറെക്കറില്‍ അധികം പുറമ്പോക്ക് ഭൂമി കയ്യേറിയതായാണ് കണ്ടെത്തിയത്. മൂക്കുന്നിമല വനഭൂമിയാണെന്നും റബ്ബര്‍ പ്ലാന്റേഷന്‍ നടന്ന ഭൂമിയില്‍ റിസര്‍വ്വേ പ്രകാരം വ്യാജ രേഖകള്‍ ഉപയോഗിച്ച് 1996 മുതല്‍ 2001 വരെ വില്ലേജ് അധികൃതര്‍ പോക്ക് വരവ് നടത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കേസെടുത്തിട്ടുള്ള 40 ഓളം പേര്‍ക്ക് പുറമെ ചില സര്‍വ്വെ ഉദ്യോഗസ്ഥരും പ്രതികളാകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ റാബിയത്തിനെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണ് എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

This post was last modified on May 21, 2017 8:00 am