X

അട്ടപ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

സംഭവത്തിൽ ഇടനിലക്കാരിയെന്ന് കരുതപ്പെടുന്ന ഇരുപതുകാരിയായ സ്ത്രീ അടക്കം പന്ത്രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

അട്ടപ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഇടനിലക്കാരിയെന്ന് കരുതപ്പെടുന്ന ഇരുപതുകാരിയായ സ്ത്രീ അടക്കം പന്ത്രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം പത്തൊൻപത് മുതല്‍ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

പ്രദേശത്ത് തന്നെയുള്ള യുവാക്കളാണ് പ്രതികളെന്നാണ് വിവരം. അയൽവാസിയായ സ്ത്രീ ഉൽസവത്തിനെന്ന് പറഞ്ഞാണ് പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. അഞ്ച് ദിവസത്തോളം പലരിൽ നിന്നായി കുട്ടി പീഡനമേറ്റിട്ടുണ്ട്. അട്ടപ്പാടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ ഷോളയൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ പലരും ഐ.ടി.ഐ, ബിരുദ വിദ്യാർത്ഥികളാണ്.

പ്രാഥമിക വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിരയായതായി തെളിഞ്ഞു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും. പെൺകുട്ടിയെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സർക്കാർ മേൽനോട്ടത്തിലുള്ള ഷെൽറ്റർ ഹോമിലേക്ക് മാറ്റും.

This post was last modified on May 24, 2018 11:10 pm