X

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന് 15 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക്

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) ഫലം പുറത്തുവിട്ടപ്പോള്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം മാര്‍ക്ക്. അഞ്ച് ദിവസം നീണ്ട ജെഇഇ പരീക്ഷകള്‍ ജനുവരി 12നാണ് അവസാനിച്ചത്. ഇതാദ്യമായാണ് എന്‍ടിഎ ഈ പരീക്ഷ നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി 467 എക്‌സാമിനേഷന്‍ സെന്ററുകളിലാണ് പരീക്ഷ നടന്നത്. 9,29,198 വിദ്യാര്‍ത്ഥികള്‍ (ബിഇ, ബി ടെക്) രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്ക് ഏപ്രിലില്‍ വീണ്ടും പരീക്ഷയെഴുതാം. ഫെബ്രുവരിയില്‍ അപേക്ഷാ ഫോമുകള്‍ ലഭ്യമാകും.

Related Post
Leave a Comment