X

മലപ്പുറത്തുകാര്‍ പരീക്ഷ ജയിക്കുന്നത് കോപ്പിയടിച്ചാണ് എന്ന് വിഎസ് പറഞ്ഞിട്ടില്ല, എന്താണ് മലപ്പുറത്തിന്റെ വിജയത്തിന് പിന്നില്‍?

ഇക്കാലത്ത് തന്നെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത്‌ സൂപ്പിയെ സി.ബി.ഐ നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതും, ഡെപ്യൂട്ടി ഡയറക്ടര്‍ വി.സാനുവിനെ അറസ്റ്റ്‌ ചെയ്യുന്നതും എല്ലാം.

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ മലപ്പുറം ജില്ലയില്‍ എഴുതിയത് 80,052 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 78,335 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 97.86 വിജയശതമാനം. ശതമാനക്കണക്കില്‍ മലപ്പുറത്തേക്കാള്‍ ഇത്തവണ പിന്നിലുള്ളത് കാസര്‍ഗോഡും പാലക്കാടും വയനാടും മാത്രം. മറ്റ് ജില്ലകള്‍ മുന്നിലാണ്. മലപ്പുറം ജില്ലയിലെ പൊതുപരീക്ഷകളിലെ ഉയര്‍ന്ന വിജയശതമാനവും ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റവും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയതും ചിലപ്പോള്‍ വിവാദങ്ങളിലേയ്ക്ക് നയിച്ചതും സംബന്ധിച്ചാണ് അഷ്‌കര്‍ കെഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഒന്ന്,
മറ്റ് ജില്ലകളേക്കാൾ ഏതാണ്ട് ഇരട്ടി കുട്ടികൾ മലപ്പുറത്ത് പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം നോക്കിയാൽ മലപ്പുറം ജില്ല വളരെ പിറകിൽ ആണ്. വിജയ ശതമാനത്തിലും താരതമ്യേന താഴെ മാത്രമാണ് മലപ്പുറം.

രണ്ട്,
മലപ്പുറം ജില്ല കഴിഞ്ഞ ചുരുങ്ങിയ കാലത്തിനുള്ളിൽ അത്ഭുതകരമായ മുന്നേറ്റം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയിട്ടുണ്ടെന്നത് നേരാണ്. മത വിലക്കുകളും സാമൂഹ്യ അവസ്ഥകളും തരണം ചെയ്ത് വിദ്യാഭാസം ആർജ്ജിക്കുന്ന പുതിയ തലമുറക്ക് തന്നെയാണ് മുഴുവൻ ക്രെഡിറ്റും. തള്ളും ഊത്തും ഇല്ലാതെ തന്നെ മലപ്പുറത്തെ വിദ്യഭ്യാസ മുന്നേറ്റം പ്രകടമാണ്. പരിമിതികൾ ഒട്ടേറെ ഉള്ളപ്പോൾ തന്നെ മലപ്പുറം അതിജീവിക്കുന്നുണ്ട്.

മൂന്ന്,
മലപ്പുറം ജില്ലക്കാർ പരീക്ഷകൾ ജയിക്കുന്നത് കോപ്പിയടിച്ചിട്ടാണെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞിട്ടില്ല. 2005-ലെ എന്‍ട്രന്‍സ്‌ പരീക്ഷാ ഫലം വന്നപ്പോള്‍, ആ വര്‍ഷത്തെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് അതെ കുറിച്ച് അന്വേഷണം നടത്തണം എന്നാണ് വി.എസ് പറഞ്ഞത്. മുസ്ലീം ലീഗ് നേതാവ്‌ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കണ്ട്രോളര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.

കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ വിദ്യാഭാസ കച്ചവടങ്ങളും അഴിമതികളും കൊടികുത്തിവാണ സമയമായിരുന്നു 2001-2004 കാലഘട്ടം. അതെ തുടര്‍ന്ന് നാലകത്ത് സൂപ്പിക്ക് മന്ത്രിസ്ഥാനം രാജിവേക്കെണ്ടിയും വന്നു. പിന്നീട് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പോലും ലീഗ് നേതൃത്വം തയ്യാറായിട്ടും ഇല്ല. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ സമ്പന്നരുടെ മക്കള്‍ നേടുന്ന അവിഹിത വിജയത്തെ കുറിച്ചുള്ള അന്വേഷണം ആണ് വിഎസ് ആവശ്യപ്പെട്ടത്. ഒരു പ്രത്യേക സമുദായത്തെയോ, വിഭാഗത്തെയോ മാത്രം ഉദ്ദേശിച്ചല്ല.

വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ഉണ്ടായ ഗുരുതരമായ ആരോപണങ്ങളെ കുറിച്ചും പത്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. ഇക്കാലത്ത് തന്നെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത്‌ സൂപ്പിയെ സി.ബി.ഐ നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതും, ഡെപ്യൂട്ടി ഡയറക്ടര്‍ വി.സാനുവിനെ അറസ്റ്റ്‌ ചെയ്യുന്നതും എല്ലാം.

This post was last modified on May 6, 2019 8:11 pm