X

ബംഗാളില്‍ 100 വയസുകാരിയെ ഇരുപതുകാരന്‍ ബലാത്സംഗം ചെയ്തു

പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

പശ്ചിമ ബംഗാളില്‍ 100 വയസുകാരിയെ 20 വയസുകാരന്‍ ബലാത്സംഗം ചെയ്തു. ബംഗാളിലെ ചാക്ദാഹയിലാണ് സംഭവം. വീട്ടില്‍ വച്ചാണ് വൃദ്ധയെ ബലാത്സംഗം ചെയ്തത്. ചില അപശബ്ദങ്ങള്‍ കേട്ട് നോക്കാന്‍ ചെന്നപ്പോള്‍ കൊച്ചുമകളാണ്, യുവാവ് മുത്തശിയെ ബലാത്സംഗം ചെയ്യുന്നത് കണ്ടത്. ഉടന്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി. പൊലീസില്‍ പരാതി നല്‍കി. യുവാവ് മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നും താന്‍ എന്താണ് ചെയ്തത് എന്ന് അയാള്‍ക്ക് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് കല്യാണിയിലെ കോടതിയില്‍ ഹാജരാക്കി.

Related Post
Leave a Comment