X

ഭക്ഷണം കിട്ടാതെ പശുക്കള്‍ ചത്തു; ബിജെപി നേതാവ് അറസ്റ്റില്‍

27 പശുക്കളാണ് ഹരീഷ് ശര്‍മയുടെ ഗോശാലയില്‍ ചത്തത്

ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ പശുക്കള്‍ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഹരിഷ് വര്‍മ എന്ന പ്രാദേശിക ബിജെപി നേതാവാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ 27 പശുക്കളാണ് ചത്തത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗോശാലയാണിത്.

വലിയ പരാതികള്‍ ബിജെപി നേതാവിന്റെ ഗോശാലയ്‌ക്കെതിരേ ഉയര്‍ന്നതിനെ തുടര്‍ന്ന് ഛത്തീസ്ഗഢ് രാജ്യ ഗോസേവാ ആയോഗാണ് ഇവിടെ സന്ദര്‍ശിച്ചതിനുശേഷം ഹരീഷ് വര്‍മയ്‌ക്കെതിരേ പരാതി നല്‍കിയത്. മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കത്തതാണ് പശുക്കള്‍ ചാകാന്‍ കാരണമെന്ന് ഗോസേവ പ്രവര്‍ത്തകര്‍ പറയുന്നു.

2004 ഛത്തീസ്ഗഢ് കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അടക്കം വിവിധ വകുപ്പുകള്‍ ഹരീഷ് ശര്‍മയ്‌ക്കെതിരേ ചുമത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു.

എന്നാല്‍ തൊഴുത്തിന്റെ ഒരു വളത്തെ ഭിത്തി ഇടിഞ്ഞു വീണാണ് പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് വര്‍മ പറയുന്നത്.

ജില്ല ഭരണകൂടം പശുക്കള്‍ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.