X

2018ല്‍ ലോകത്തെ ഏറ്റവും ശക്തരായ സത്രീകളായി ബിബിസി തിരഞ്ഞെടുത്തവരില്‍ ഒരു മലയാളിയും

15 മുതല്‍ 94 വയസ് വരെയുള്ള സ്ത്രീകളെയാണ് ബിബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഓരോരുത്തരുടേയും രാജ്യങ്ങളും വയസും മേഖലയും ബിബിസി ലിസ്റ്റിലുണ്ട്.

ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 സ്ത്രീകളില്‍ ഒരു മലയാളിയും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശത്തിന് വേണ്ടി പോരാടിയ വിജി പെണ്‍കൂട്ട് ആണ് പട്ടികയില്‍ ഇടം പിടിച്ചത്. 15 മുതല്‍ 94 വയസ് വരെയുള്ള സ്ത്രീകളെയാണ് ബിബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഓരോരുത്തരുടേയും രാജ്യങ്ങളും വയസും മേഖലയും ബിബിസി ലിസ്റ്റിലുണ്ട്. 100ല്‍ 73ാമതായാണ് വിജിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2009-10 കാലത്ത് ആണ് വിജിയുടെ നേതൃത്വത്തില്‍ പെണ്‍കൂട്ട് എന്ന സംഘടന കോഴിക്കോട് രൂപം കൊണ്ടത്. 2005 മുതല്‍ മിഠായിത്തെരുവിലെ തയ്യല്‍ക്കടയില്‍ വിജി ജോലി ചെയ്തിരുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് മൂത്രപ്പുര വേണമെന്ന് ആവശ്യപ്പെട്ട് 2010ലായിരുന്നു വിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സമരം. പിന്നീട് 2013ല്‍ കോഴിക്കോട് കൂപ്പണ്‍ മാള്‍ സമരമടക്കം നിരവധി അവകാശപ്പോരാട്ടങ്ങളും വിജി നയിച്ചു.

കസേരയിട്ടാല്‍ മാത്രം പോര, അവര്‍ക്ക് ഇരിക്കാന്‍ സമയം കിട്ടുന്നു എന്നുകൂടി ഉറപ്പുവരുത്തണം

This post was last modified on November 19, 2018 7:02 pm