X

കേരളത്തിൽ ആം ആദ്മി പാർട്ടി പിന്തുണ എൽഡിഎഫിന്? എഎപി – സിപിഎം സംയുക്ത വാര്‍ത്താസമ്മേളനം ഡല്‍ഹിയില്‍

സിപിഎം പിബി അംഗം നീലോൽപ്പൽ ബസുവും എഎപി നേതാവ് സോമനാഥ് ഭാരതിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ എഎപി തീരുമാനിച്ചതായാണ് സൂചന. സിപിഎം, എഎപി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആം ആദ്മി പാർട്ടിയും സിപിഎമ്മും ന്യൂഡല്‍ഹിയില്‍ 3 മണിക്ക് സംയുക്ത വാർത്ത സമ്മേളനം നടത്തും. സിപിഎം പിബി അംഗം നീലോത്പൽ ബസുവും എഎപി നേതാവ് സോമനാഥ് ഭാരതിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഡല്‍ഹി റോസ് ഹൗസ് അവന്യുവിലെ എഎപി ഓഫീസിലായിരിക്കും വാര്‍ത്താസമ്മേളനം.

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന കണ്വീനര് സി.ആർ നീലകണ്ഠന്റെ പ്രഖ്യാപനം ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം തള്ളി. കേരളത്തിൽ 11 മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണയ്ക്കും എന്നായിരുന്നു എഎപി സംസ്ഥാന കണ്‍വീനര്‍ സി ആർ നീലകണ്ഠൻ കേരളത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച സി ആർ നീലകണ്ഠനോട് എഎപി വിശദീകരണം തേടിയിരുന്നു. ഡൽഹിയിൽ കോണ്ഗ്രസുമയുള്ള സഖ്യ സാധ്യത അടയുമ്പോൾ ആണ് കേരളത്തിൽ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കാനുള്ള എഎപി തീരുമാനം എന്നത് ശ്രദ്ധേയമാണ്.

This post was last modified on April 20, 2019 3:38 pm

Related Post
Leave a Comment