X

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: അദ്വാനി മേയ് 30ന് തന്നെ ഹാജരാകണമെന്ന് കോടതി

വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തെ സമയമാണ് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

ബാബറി മസ്ജിജ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ മേയ് 30ന് ഹാജരാകണമെന്ന് ലക്‌നൗ കോടതി. ഈ ദിവസം തന്നെ ഹാജരാകണമെന്നും ഇക്കാര്യത്തില്‍ യാതൊരു ഇളവുമില്ലെന്നും കോടതി വ്യക്തമാക്കി.

അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം 2001ല്‍ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. 2010ല്‍ ഈ വിധി അലഹബാദ് ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ കഴിഞ്ഞ മാസം ഹൈക്കോടതി വിധി ചോദ്യം ചെയ്ത സുപ്രീംകോടതി, അദ്വാനി അടക്കമുളളവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം ഒഴിവാക്കാനാവില്ലെന്നും അവര്‍ തുടര്‍ന്നും വിചാരണ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തെ സമയമാണ് ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിക്ക് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

This post was last modified on May 25, 2017 2:22 pm