X

അക്ഷർധാം ക്ഷേത്ര ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് 16 വർഷത്തിനു ശേഷം അറസ്റ്റില്‍

2002ലെ അക്ഷർധാം ക്ഷേത്ര ആക്രമണ കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ശൈഖ് അറസ്റ്റിൽ. റിയാദിൽനിന്ന് അഹ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മുഹമ്മദ് ഫാറൂഖിനെ പിടികൂടുകയായിരുന്നെന്നു അസി. പൊലീസ് കമീഷണർ ബഗ്രിദ്സിൻ ഗോഹിൽ പറഞ്ഞു.

അക്ഷർധാമിൽ രണ്ട് സായുധ തീവ്രവാദികളുടെ ആക്രമണത്തിൽ 30 പേരാണ് കൊല്ലപ്പെട്ടത്. എട്ടു പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ റിയാദിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഗുജറാത്തിലെ ജൂഹാ പൂരിലാണ് ആക്രമണ സമയത്ത് മുഹമ്മദ് ഫാറൂഖ് താമസിച്ചിരുന്നത്.

Related Post
Leave a Comment