X

‘ബ്രാവോ ഇന്ത്യ’; ഭീകരർക്കെതിരെയുള്ള തിരിച്ചടിയിൽ അഭിനന്ദനവുമായി രജനികാന്ത്

മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്.

പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായുമാണ് സൂചന.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി രജനികാന്ത്. സബാഷ് ഇന്ത്യ എന്നാണ് രജനികാന്ത് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

‘ബ്രാവോ ഇന്ത്യ’ രജനികാന്ത് ട്വീറ്റ് ചെയ്തു.

പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്.  മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്.

പുൽവാമയിൽ 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നൽകിയത് ശക്തമായ പ്രത്യാക്രമണം എന്ന് റിപ്പോർട്ട്. പാക്ക് ആധിനിവേശ കാശ്മീരിന് പുറമെ പാക്കിസ്താനിൽ തന്നെ കടന്നുകയറിയാണ് വ്യോമസേന ആക്രമണം നടത്തിയതെന്നാണ് വിവരം. പാക്ക് അധിനിവേശ കശ്മീരിന് പുറത്ത് ബലാക്കോട്ടിലെ ജയ്ഷെ മൂഹമ്മദ് കേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇക്കാര്യം പാക്ക് സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. വ്യോമാതിർത്തി കടന്നെത്തിയ ഇന്ത്യൻ വിമാനങ്ങളുയെ അവശിഷ്ടങ്ങൾ ബലാക്കോട്ടിൽ വീണെന്നായിരുന്നു പാക്ക് അധികൃതരുടെ ആദ്യ പ്രതികരണം.

This post was last modified on February 26, 2019 6:23 pm