X

ഗാന്ധിജിയെ അപമാനിച്ച ബിജെപി നേതാക്കളെ തള്ളി അമിത് ഷാ, പത്തു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം

ഗോഡ്സെ അനുകൂല പ്രസ്താവനകള്‍ വിവാദമായതിനെതുടര്‍ന്നാണ് നടപടി

മഹാത്മാഗാന്ധിയെ അപകീര്‍ത്തിപെടുത്തിയും രാഷ്ട്ര പിതാവിന്റെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും ബിജെപി നേതാക്കാളും ചില കേന്ദ്രമന്ത്രിമാരും നടത്തിയ പ്രസ്താവന തള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇവര്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംങ് താക്കുറാണ് നാഥൂറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. മഹാനായ രാജ്യസ്‌നേഹിയാണ് ഗോഡ്‌സെയെന്നായിരുന്നു അവരുടെ പരാമര്‍ശം. എന്നാല്‍ പിന്നീട് ബിജെപി പ്രഗ്യാ സിങിനെ തള്ളിപറഞ്ഞു. ഇത്തരത്തിലൊരു പരമാര്‍ശം നടത്തിയതിന് പ്രഗ്യാ സിങ് പരസ്യമായി മാപ്പ് പറയണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്നാണ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് പറയുകയാണെന്ന പ്രസ്താവന പ്രഗ്യാ സിങ് നടത്തിയത്.

എന്നാല്‍ പിന്നീട് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയും ഗോഡ്‌സെയെ വാഴ്ത്തി രംഗത്തെത്തി. ഏഴ് പതിറ്റാണ്ടിന് ശേഷം പുതിയ അന്തരീക്ഷത്തില്‍ ഗോഡ്‌സെയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സന്തോഷകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു.

ബിജെപി എംപിയായ നളിന്‍ കുമാര്‍ കട്ടീലാണ് ഗോഡ്‌സെയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഗോഡ്‌സെ കൊലപ്പെടുത്തിയത് ഒരാളെ, കസബ് 72 പേരുടെ ജീവനെടുത്തു. രാജീവ് ഗാന്ധി 17,000പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരന്‍ എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കര്‍ണാടകത്തില്‍നിന്നുളള ബിജെപി സ്ഥാനാര്‍ത്ഥിയാണ് നളിന്‍ കുമാര്‍. ട്വിറ്റര്‍ ഹാക്ക് ചെയ്താണ് ഇത്തരം ഒരു പ്രസ്താവന വന്നതെന്ന് പറഞ്ഞ് അദ്ദേഹം വിവാദ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

ബിജെപി നേതാക്കള്‍ ഗാന്ധിയെ അപകീര്‍ത്തിപെടുത്തിയത് വലിയ ചര്‍ച്ച ആയതോടെയാണ് അമിത് ഷാ ഇവരെ തള്ളി രംഗത്തെത്തിയത്.

Read More: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

This post was last modified on May 17, 2019 2:19 pm

Related Post
Leave a Comment