X

ശബരിമലയില്‍ ഇന്നലെ അറസ്റ്റിലായത് ലതയേയും കുടുംബത്തേയും ആക്രമിച്ച ആര്‍എസ്എസ് നേതാവും സംഘവും

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ ആര്‍ രാജേഷാണ് ഇന്നലെ സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രി നടന്ന അനിഷ്ട സംഭവങ്ങളില്‍ അറസ്റ്റിലായവരില്‍ പലരും മുന്‍പ് ചിത്തിര ആട്ട വിശേഷ പൂജയുടെ സമയത്ത് സന്നിധാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ തന്നെയെന്ന് പൊലീസ്. തൃശൂര്‍ സ്വദേശിയായ 52കാരി ലതയേയും കുടുംബത്തേയും ആക്രമിച്ച അതേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയതവരില്‍ 15 പേര്‍ സന്നിധാനത്തും നിലയ്ക്കലിലുമുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ ആര്‍ രാജേഷാണ് ഇന്നലെ സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കൊപ്പം എത്തിയ മറ്റു ചിലര്‍ ഇനിയും സന്നിധാനത്തും പരിസരത്തുമായി തുടരുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ സന്നിധാനത്ത് നടന്ന അപ്രതീക്ഷിത പ്രതിഷേധങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 70 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ മണിയാര്‍ ക്യാംപില്‍ ചോദ്യം ചെയ്തു വരികയാണ്.

This post was last modified on November 19, 2018 10:58 am

Related Post
Leave a Comment