ലോക അത്‌ലറ്റിക്‌സ് വേദിയില്‍ രാജ്യത്തിന് അഭിമാനം ഉയർത്തി ചരിത്രം കുറിച്ച അസം സ്വദേശി ഹിമ ദാസിന്റെ ഇംഗ്ലീഷ് സംസാരത്തെ പരിഹസിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ മാപ്പു പറഞ്ഞു. അണ്ടര്‍ 20 ലോക ചാംപ്യന്‍ഷിപ്പിലെ 400 മീറ്ററില്‍ 51.46 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെന്നുള്ള ട്വിറ്ററിലൂടെയുള്ള പരാമര്‍ശമാണ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നീക്കിയത്.
അസമിലെ നഗോണ്‍ ഗ്രാമത്തില്‍ നിന്നും ലോക വേദിയില്‍ അഭിമാനമായ ഇന്ത്യന്‍ താരത്തിന്റെ ‘ പ്രകടനം കുഴപ്പമില്ല, പറയുന്ന ഇംഗ്ലീഷ് മോശമാണെങ്കിലും ‘ എന്ന പരാമര്‍ശമാണ് അത്‌ലറ്റിക് ഫെഡറേഷന്‍ നടത്തിയത്. ഈ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വ്യാപക പ്രതിധേഷം നേരിട്ടതിനെ തുടർന്ന് ഹിമയുടെ ഇംഗ്ലീഷിനെ അളന്നതല്ലെന്നും താഴ്ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്നെത്തിയ ഹിമയ്ക്ക് ഹിന്ദി പോലും ഒഴുക്കോടെ സംസാരിക്കാനാകില്ലെന്നും സൂചിപ്പിച്ചു കൊണ്ട് വീണ്ടും ട്വീറ്റ് ചെയ്തു. ഇതും വിവാദമായതോടെ മാപ്പ് പറഞ്ഞ് തിടിയൂരുകയായിരുന്നു.
‘ഹിമയെ കുറിച്ചുള്ള ട്വീറ്റ് നിങ്ങളെ ഓരോരുത്തരെയും വേദനിപ്പിച്ചതില്‍ രാജ്യത്തോട് മാപ്പു ചോദിക്കുന്നു.. ആ ട്വീറ്റിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തങ്ങളുടെ താരത്തിന് ഉള്ളിലോ ഗ്രൗണ്ടിലോ ഉള്ള ഒരു പ്രതിസന്ധി പോലും പിന്നോട്ടടിച്ചില്ല എന്നു തുറന്നുകാട്ടാനായിരുന്നു. ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആ താരത്തിന്റെ മനസാന്നിധ്യം അറിയിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു’ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ താരത്തിന്റെ പ്രകടത്തില്‍ അഭിനന്ദിക്കുന്നതിന് പകം ഇത്തരം ട്വീറ്റുകള്‍ ചെയ്ത് താരത്തെ അപമാനിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെയാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ട്വീറ്റ് പിന്‍വലിച്ചത്.
അഴിമുഖം സ്പോർട്സ് കോളമിസ്റ്റ് ഹിയാസിന്റെ പ്രസ്തുത വിഷയത്തോടുള്ള പ്രതികരണം. “ഒളിമ്പിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. പിന്നെങ്ങനാ നമ്മൾ വളരുക. ലോകം മുഴുവൻ കായിക ക്ഷമതയും , പ്രഗൽഭ്യവും , കഴിവും, കഷ്ടപ്പെട്ട് നേടുന്ന നേട്ടങ്ങളും മാത്രം നോക്കുന്നു. ഇവിടെ ‘ഇംഗ്ലീഷ് ‘ നൈപുണ്യത്തെ പറ്റി വേവലാതി പറയുന്നു. കായികവും ഭാഷയും തമ്മിൽ എന്താണ് ബന്ധം?. ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്താനാവുന്ന കേവലം മറ്റൊരു ഭാഷ മാത്രമാണ് ഈ ‘ഇംഗ്ലീഷ്’ എന്ന് പറയുന്ന മഹാസംഭവമെന്നും, ഭാഷയ്ക്ക് എവിടെയൊക്കെ എത്രത്തോളം മഹത്വം കൊടുക്കാമെന്നും നിങ്ങൾ എന്നാണു മനസ്സിലാക്കുക ? നാട്ടിൻപുറത്തു നിന്നും എത്തി രാജ്യത്തിന്റെ അഭിമാനമായ ഗ്രാമീണ പെൺകുട്ടിയുടെ ‘ഭാഷ’ നോക്കുന്ന ഈ ഫെഡറേഷൻ രാജ്യത്തിന് ഒരു ബാധ്യതയാണ്.”
This post was last modified on July 14, 2018 8:33 am
Leave a Comment