X

പേര് മാറ്റിയില്ലെങ്കില്‍ ബോംബ് വച്ച് തകര്‍ക്കും: കറാച്ചി ബേക്കറിക്ക് ഭീഷണി

15ഓളം പേര്‍ വരുന്ന സംഘം ബേക്കറിയിലേയ്ക്ക് ഇരച്ചുകയറി കറാച്ചി മാറ്റാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലെ പ്രശസ്തമായ കറാച്ചി ബേക്കറിക്ക് ആക്രമണ ഭീഷണി. പേരിലുള്ള കറാച്ചി മാറ്റിയില്ലെങ്കില്‍ ബേക്കറി ബോംബിട്ട് തകര്‍ക്കുമെന്നാണ് ഭീഷണി കോള്‍ പറഞ്ഞത്. വിക്കി ഷെട്ടി എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തിയത് എന്ന് പൊലിസ് പറയുന്നു. താനൊരു അധോലോക നേതാവാണ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്.

നഗരത്തിലെ തന്നെ മറ്റൊരു കറാച്ചി ബേക്കറിക്ക് സൈന്‍ ബോര്‍ഡില്‍ കറാച്ചി മറച്ചുവയ്‌ക്കേണ്ടി വന്നിരുന്നു. 15ഓളം പേര്‍ വരുന്ന സംഘം ബേക്കറിയിലേയ്ക്ക് ഇരച്ചുകയറി കറാച്ചി മാറ്റാന്‍ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയിരുന്നു. ഈ അക്രമവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ത്യ വിഭജന കാലത്ത് പാകിസ്താനിലെ സ്വദേശം വിട്ട് ഇന്ത്യയിലേയ്ക്ക് വന്ന ഖന്‍ചന്ദ് രാംനാനിയാണ് 1953ല്‍ ഹൈദരാബാദില്‍ കറാച്ചി ബേക്കറി സ്ഥാപിച്ചത്. ഇത് വലിയ ബേക്കറി ശൃംഘലയായി മുംബൈയിലും ഡല്‍ഹിയിലും ബംഗളൂരുവിലുമടക്കം വളരുകയായിരുന്നു. ഹൈദരാബാദിലെ കറാച്ചി ബേക്കറിക്കെതിരെയും ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തിയിരുന്നു. കറാച്ചി എന്ന പേരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തങ്ങള്‍ പൂര്‍ണമായും ഇന്ത്യന്‍ സ്വത്വമുള്ള ബേക്കറി ആണ് എന്ന് ഉടമകള്‍ വിശദീകരിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ഖന്‍ചന്ദ് രാംനാനിയാണ് ബേക്കറി സ്ഥാപിച്ചത് എന്നും അവര്‍ പറഞ്ഞിരുന്നു. ഹൃദയം കൊണ്ട് തന്നെ ഞങ്ങള്‍ ഇന്ത്യനാണ് എന്നും വിഭജന കാലത്ത് പാകി ബേക്കറി മാനേജ്‌മെന്റ് പറഞ്ഞത്.

This post was last modified on February 28, 2019 1:05 pm