X

വീട്ടില്‍ ഭക്ഷണമുണ്ടാക്കി വെച്ച് തികഞ്ഞില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടത് അമ്മയാണല്ലോ; കെ പി സി സി പുനസംഘടനയെ കുറിച്ച് അഡ്വ. ബിന്ദുകൃഷ്ണ

പാര്‍ട്ടിയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമുണ്ട്

കെ പി സി സി പുനസംഘടനയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി കൊല്ലം ഡി സി സി പ്രസിഡണ്ട് അഡ്വ. ബിന്ദുകൃഷ്ണ. ‘ജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ഉചിതമായ തീരുമാനമായിരുന്നില്ല. ഈ വിഷയം കോണ്‍ഗ്രസ് നേതൃത്തോട് സൂചിപ്പിച്ചിരുന്നു. പക്ഷേ ഒരു പരസ്യപ്രഖ്യാപനം ഞാന്‍ നടത്തിയില്ല. കാരണം നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അങ്ങനെയൊരു ആരോപണം അനൗചിതമാകുമോ എന്ന് സംശയമുണ്ടായിരുന്നു.” ബിന്ദു കൃഷ്ണ അഴിമുഖത്തോട് പറഞ്ഞു.

“എല്ലാം കൂട്ടിയും കിഴിച്ചും വന്നപ്പോള്‍ അങ്ങനെ ആയിപ്പോയി എന്നാണ് അവര്‍ പറഞ്ഞത്. അത് ഇല്ലെങ്കിലും അങ്ങനെയാണല്ലോ… വീട്ടില്‍ ഭക്ഷണമെല്ലാം ഉണ്ടാക്കി വെച്ച് വിളമ്പിയിട്ട് തികഞ്ഞില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടത് അമ്മയാണല്ലോ. പാര്‍ട്ടിയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമുണ്ട്.” ബിന്ദു കൃഷണ വ്യക്തമാക്കി.

This post was last modified on September 28, 2018 7:01 pm