X

സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനായി പോരാടിയത് അഞ്ച് നിയമ വിദ്യാര്‍ത്ഥികളാണ്

കോടതി നടപടികള്‍ കണ്ട് പഠിക്കേണ്ടത് നിയമ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അനിവാര്യമാണെന്ന് മറ്റുള്ള വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണം അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് ഇന്നലെ വിധി പ്രസ്താവിച്ചിരുന്നു. സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനായി പോരാടി ജയിച്ചത് അഞ്ച് നിയമ വിദ്യാര്‍ത്ഥികളാണ്. സ്വപ്‌നില്‍ ത്രിപാഠി (നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ജോധ്പൂര്‍), അമന്‍ ശേഖര്‍ (ലോയിഡ് ലോ കോളേജ്, ഗ്രേറ്റര്‍ നോയ്ഡ), ബൈറോണ്‍ സെകേരിയ (ലോയിഡ് കോളേജ്), ആയുഷ് പ്രകാശ് (ലോയിഡ് കോളേജ്), ഐശ്വര്യ അഗര്‍വാള്‍ (മോഡേണ്‍ കോളേജ് ഓഫ് ലോ, ഗാസിയാബാദ്) എന്നിവരാണ് ആ വിദ്യാര്‍ത്ഥികള്‍. സ്വപ്‌നിലും അമനും ഐശ്വര്യയും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് (അഞ്ചാം വര്‍ഷം). ആയുഷും ബൈറോണും നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍.

സ്വപ്‌നിലാണ് ആദ്യം കോടതിയെ സമീപിച്ചത്. മറ്റുള്ളവര്‍ പിന്നീട് ഇതില്‍ പങ്കാളികളായി. അഡ്വ.ഋഷഭ് സാന്‍ചേതിയുടെ കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ലൈവ് സ്ട്രീമിംഗ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള ആശയം തോന്നിയതെന്ന് സ്വപ്‌നില്‍ ലൈവ് ലോയോട് പറഞ്ഞു. ഭരണഘടനാപരമായ പ്രാധാന്യമുള്ള, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിവിധ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുകയായിരുന്നു സ്വപ്‌നില്‍. വിവിധ ദിവസങ്ങളിലായാണ് ഇത്തരം കേസുകള്‍ പരിഗണിച്ചിരുന്നത്. അതേസമയം ഇന്റേണുകള്‍ക്ക് സുപ്രീം കോടതി നടപടികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കുള്ളതുകൊണ്ട തനിക്ക് ഒരു ഹിയറിംഗിന് പോലും കോടയിലുണ്ടാകാന്‍ കഴിഞ്ഞില്ലെന്ന് സ്വപ്‌നില്‍ ത്രിപാഠി പറയുന്നു. കോടതി മുറികളിലെ വലിയ തിരക്കും പലപ്പോഴും ഇതിനു കാരണമാണ്. അതേസമയം കോടതി നടപടികള്‍ കണ്ട് പഠിക്കേണ്ടത് നിയമ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അനിവാര്യമാണെന്ന് മറ്റുള്ള വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാട്ടുന്നു.

വായനയ്ക്ക്: https://goo.gl/q9JLsy

This post was last modified on September 28, 2018 7:29 pm