X

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ ക്ഷമ കാണിക്കണമെന്ന് ഹൈക്കോടതി

പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അവ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണെന്നും കോടതി നിരീക്ഷിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നവര്‍ അല്‍പ്പം ക്ഷമ കാണിക്കണമെന്ന് ഹൈക്കോടതി. പൊലീസ് ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. അറസ്റ്റിന് മതിയായ തെളിവുകള്‍ വേണം. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ഭീഷണികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അവ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണെന്നും കോടതി നിരീക്ഷിച്ചു.

This post was last modified on September 13, 2018 12:17 pm