X

മറ്റുള്ളവരുടെ കട ഭീഷണിപ്പെടുത്തി അടപ്പിച്ച ബിജെപി പ്രവര്‍ത്തകന്റെ കട ഒരു സംഘം അടിച്ചുതകര്‍ത്തു

മറ്റുള്ളവരുടെ കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിച്ച ബിജെപി സംഘത്തില്‍ ബിജുവുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി – സംഘപരിവാര്‍ നേതൃത്വത്തിലുള്ള കര്‍മ്മസമിതി സംഘടിപ്പിച്ച ഹര്‍ത്താലിനിടെ ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്റെ കട അടിച്ചുതകര്‍ത്തു. വെള്ളിക്കിണര്‍ ജംഗ്ഷന് സമീപം ബിജു എന്നയാളുടെ ബജിക്കടയാണ് അടിച്ചുതകര്‍ത്തത്. മറ്റുള്ളവരുടെ കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിച്ച ബിജെപി സംഘത്തില്‍ ബിജുവുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബിജുവിന്റെ കടയിലും ഗാസ് സ്റ്റൗവും പലഹാര അലമാരയിം കസേര്കളും പാത്രങ്ങളുമടക്കം 25000 രൂപയുടെ സാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ യുവാക്കളാണ് ഇരുമ്പ് കമ്പി ഉപയോഗിച്ച് കട തല്ലിപ്പൊളിച്ചത്.