X

“തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം”: മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി കാര്‍ട്ടൂണ്‍

വനിതാ മതില്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍. ശനിയാഴ്ചത്തെ പത്രത്തിലാണ് (22-12-2018) വിവാദ കാര്‍ട്ടൂണ്‍ വന്നത്. വനിതാ മതില്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍. തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്.

പിണറായി വിജയന്റെ പിതാവ് മുണ്ടയില്‍ കോരന്‍ ചെത്തുതൊഴിലാളിയായിരുന്നു. ഈഴവ സമുദായ കുടുംബമാണ് അദ്ദേഹത്തിന്റേത്. നേരത്തെയും പിണറായിയ്‌ക്കെതിരെ ഇത്തരത്തില്‍ ജാതി അധിക്ഷേപവുമായി ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്ന പത്തനംതിട്ടയിലെ നാമജപ സമരക്കാരിയായ സ്ത്രീ പിണറായിയെ ‘ചോവ കൂതി മോന്‍’ എന്ന് വിളിച്ചത് വലിയ വിവാദമാവുകയും പ്രതിഷേധമുയരുകയും ഇവര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു.

വടയമ്പാടിയില്‍ ജാതി മതില്‍ കെട്ടിയപ്പോള്‍ പുറത്തുവന്നത് സവര്‍ണ്ണ ജാതി വെറിയല്ലാതെ മറ്റെന്താണ്? സുകുമാരന്‍ നായരദ്ദ്യേം മറുപടി പറയൂ..

ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായാല്‍; ഈ ജാതിവെറിക്കാരെ എന്ത് ചെയ്യണം?

This post was last modified on December 24, 2018 8:16 am