X

ശബരിമല സമരം പൂര്‍ണമായി വിജയിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള

വിശ്വാസസംരക്ഷണത്തിനായുള്ള ബിജെപിയുടെ പോരാട്ടം പൂര്‍ണവിജയമായിരുന്നില്ലെങ്കിലും ജനപിന്തുണ വര്‍ദ്ധിപ്പിക്കാനായെന്ന് ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

ശബരിമല യുവതീപ്രവേശനത്തിനെതിരായ ബിജെപിയുടെ സമരം പൂര്‍ണവിജയമാണ് എന്ന് പറയാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ഇന്ന് ബിജെപിയുടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വിശ്വാസസംരക്ഷണത്തിനായുള്ള ബിജെപിയുടെ പോരാട്ടം പൂര്‍ണവിജയമായിരുന്നില്ലെങ്കിലും ജനപിന്തുണ വര്‍ദ്ധിപ്പിക്കാനായെന്ന് ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരെ കേസെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി 49 ദിവസം സമരം നടത്തി വന്നിരുന്നത്. എഎന്‍ രാധാകൃഷ്ണന്‍, സികെ പദ്മനാഭന്‍, ശോഭ സുരേന്ദ്രന്‍, ശിവരാജന്‍, പിഎം വേലായുധന്‍, വിടി രമ, പികെ കൃഷ്ണദാസ് എന്നിവരാണ് നിരാഹാരമിരുന്നത്.

This post was last modified on January 20, 2019 6:40 am