X

സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല

സെന്‍റിനല്‍സ് ദ്വീപിന് ചുറ്റും ഇപ്പോഴും കോസ്റ്റ് ഗാര്‍ഡും ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും നിരീക്ഷണം നടത്തുന്നുണ്ട്.

സെന്‍റിനല്‍സ് ദ്വീപ് നിവാസികളാല്‍ കൊലപ്പെട്ട അമേരിക്കന്‍ പൗരനും സഞ്ചാരിയുമായ ജോണ്‍ അലന്‍ ചോയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതായി റിപ്പോട്ടുകൾ. ദ്വീപ് നിവാസികളുമായി ഏതെങ്കിലും രീതിയിലും സമ്പർക്കം നടത്തിയാല്‍ അതവരുടെ ആരോഗ്യത്തെ ബാധിച്ചേക്കും എന്ന് വാദം നരവംശശാസ്ത്രജ്ഞര്‍ ശക്തമായി ഉയര്‍ത്തിയതോടെയാണ് മൃതദേഹം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലായത്.

സെന്‍റിനല്‍സ് ദ്വീപിന് ചുറ്റും ഇപ്പോഴും കോസ്റ്റ് ഗാര്‍ഡും ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസും നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും അലന്‍റെ മൃതദേഹമോ കൊലപാതകം നടന്ന സ്ഥലമോ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദ്വീപിലേക്ക് അവര്‍ ഇതുവരെ പ്രവേശിച്ചിട്ടുമില്ല.

ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ ആന്തമാനിലെ നോർത്ത് സെന്റിനൽ ദ്വീപിലാണ് കണ്ടെത്തിയത്. നവംബർ 16നായിരുന്നു സംഭവം. 27കാരനായ ഈ ടൂറിസ്റ്റിന്റെ അതിസാഹസത്തിന് ചില മത്സ്യത്തൊഴിലാളികളാണ് പിന്തുണ നൽകിയത്. ജോണിനെ ദ്വീപിലെ ഗോത്രവർഗക്കാരാണ് കൊന്നതെന്നാണ് വിവരം. ഏഴ് മത്സ്യത്തൊഴിലാളികൾ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

ജോണിനെ അവസാനം കാണുമ്പോൾ അദ്ദേഹത്തെ ദ്വീപുനിവാസികൾ ആക്രമിക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അവർ ജോണിനെ വലിച്ചിഴച്ച് തീരത്തേക്ക് കൊണ്ടുവരുന്നതും മത്സ്യത്തൊഴിലാളികൾ കണ്ടു. മണലിൽ പകുതിയോളം കുഴിച്ചിട്ട നിലയിലാണ് ഇവർ ജോണിനെ തിരിച്ചുപോരും മുമ്പ് അവസാനമായി കണ്ടത്.

ആന്തമാൻ ദ്വീപിലെ നിഗൂഢ ജീവിതങ്ങൾ: ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെ?

This post was last modified on November 25, 2018 12:29 pm