X

ആരോഗ്യമേഖലയ്ക്ക് 6000 കോടിയുടെ ‘ഐസക് കെയര്‍’

200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും

ടി എം തോമസ് ഐസകിന്റെ ഇത്തവണത്തെ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് മികച്ച പരിഗണനയാണ് നല്കിയിരിക്കുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ കേരളം പിന്നോട്ട് പോകുന്നു എന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വേണം ഈ നിര്‍ദേശങ്ങളെ നോക്കികാണാന്‍. പ്രധാന നിര്‍ദേശങ്ങള്‍;

1. ഒരു ലക്ഷം രൂപയുടെ ചികിൽസാ ചെലവ് ഇൻഷുറൻസ് കമ്പനികൾ നൽകും. ജീവിതശൈലീ രോഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപവരെ നൽകും.

2. ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍‌ അടയ്ക്കും. മറ്റുള്ളവര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം

3. സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു തട്ടിലുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു നടപ്പാക്കുക.

4. ആശുപത്രികളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബി ഫണ്ട്.

5. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും.

6. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും.

7. ആരോഗ്യമേഖലയുടെ ഉന്നമനത്തിനായി ലോട്ടറി വരുമാനവും ഉപയോഗിക്കും.

This post was last modified on January 31, 2019 12:24 pm