X

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷരീഫ് (85) അന്തരിച്ചു

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം.

മുന്‍ റെയില്‍വേ മന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവുമായ സികെ ജാഫര്‍ ഷരീഫ് (85) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയിലേയ്ക്ക് പോകാന്‍ കാറില്‍ കയറാനൊരുങ്ങവേ ജാഫര്‍ ഷരീഫ് കുഴഞ്ഞുവീഴുകയായിരുന്നു. 1991 മുതല്‍ 95 നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നു.

This post was last modified on November 25, 2018 2:56 pm

Related Post
Leave a Comment