X

രാമക്ഷേത്ര നിർമാണം : വിഎച്ച്പിയുടെ ധരംസഭ തുടങ്ങി; ‘ക്ഷേത്രമില്ലെങ്കിൽ അധികാരമില്ലെ’ന്ന് ശിവസേന

രാമക്ഷേത്ര നിര്‍മാണം എന്ന അജണ്ടയുമായി വിഎച്ച്പിയും ശിവസേനയും ഇന്ന് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെ അയോധ്യ മുള്‍മുനയില്‍ ആണ്.

രാമക്ഷേത്രനിർമാണം ഉടൻ വേണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷദ് നടത്തുന്ന ധരംസഭ സരയൂതീരത്ത് തുടങ്ങി. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ മഹാറാലിയിൽ പങ്കെടുക്കുന്നത്. വിശ്വഹിന്ദു പരിഷദ് ദേശീയ വൈസ് പ്രസിഡന്‍റ് ചംപദ് റായിയാണ് ധരംസഭ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. ആർഎസ്എസ് സർകാര്യവാഹക് കൃഷ്ണഗോപാലാണ് ധരംസഭയ്ക്ക് ആധ്യക്ഷം വഹിയ്ക്കുന്നത്. വിവിധ സന്യാസസഭകളിൽ നിന്നും സാധു അഖാഡകൾ എന്നറിയപ്പെടുന്നയിടങ്ങളിൽ നിന്നും ആയിരക്കണക്കിന് സന്യാസിമാരും അയോധ്യയിലെത്തിയിട്ടുണ്ട്.

”ഉത്തർപ്രദേശിലെ 45 ജില്ലകളിൽ നിന്നുള്ളവർ മാത്രമാണ് ഇവിടെ എത്തിയിരിക്കുന്നത്. രാജ്യത്തെ ബുദ്ധിജീവികൾ ഒരു കാര്യം ഓർക്കണം. അയോധ്യയിൽ രാമക്ഷേത്രമെന്ന ഹിന്ദുക്കളുടെ ആവശ്യം 1992- ഡിസംബർ – 6 ഓടെ അവസാനിച്ചിട്ടില്ല”, ചംപദ് റായ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ‘രാമക്ഷേത്രനിർമാണത്തിന് മുന്നോടിയായുള്ള അവസാന ധരംസഭയാണ് ഇന്നത്തേത്’ എന്നാണ് വിഎച്ച്പിയുടെ പ്രാന്ത് സംഘാടൻ മന്ത്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ‘ഇനി ഇക്കാര്യത്തെക്കുറിച്ചാലോചിയ്ക്കാൻ ഒരു ധരംസഭ ചേരില്ല, രാമക്ഷേത്രം നിർമിയ്ക്കുക മാത്രമേ ചെയ്യൂ’ – പ്രസ്താവന വ്യക്തമാക്കുന്നു.

അതെ സമയം രാമക്ഷേത്ര നിര്‍മാണം എന്ന അജണ്ടയുമായി വിഎച്ച്പിയും ശിവസേനയും ഇന്ന് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെ അയോധ്യ മുള്‍മുനയില്‍ ആണ്. ‘ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ’ എന്ന മുദ്രാവാക്യവുമായി വിശ്വഹിന്ദുപരിഷത്തും (വിഎച്ച്പി) ക്ഷേത്രനിർമാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് രണ്ടു ശക്തിപ്രകടനങ്ങളാണ് അയോധ്യയില്‍ നടത്തുന്നത്. അയോധ്യയിലെ 45 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായം കടുത്ത ഭീതിയിലുമാണ്. ക്ഷേത്രനിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നതിനെ ചൊല്ലി ബിജെപി-ശിവസേന തര്‍ക്കവും ആരംഭിച്ചിട്ടുണ്ട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് താത്ക്കാലിക രാമക്ഷേത്രം സ്ഥിതിചെയ്യുന്ന ബാബ‌്റി ഭൂമിയിലേക്കുള്ള പ്രവേശനകവാടങ്ങളെല്ലാം അടച്ചു. കനത്ത സുരക്ഷാപരിശോധനയ‌്ക്കുശേഷം മാത്രമാണ‌് ക്ഷേത്ര ദർശനം അനുവദിക്കുന്നത‌്. ക്ഷേത്രത്തിന‌് ചുറ്റും അർധസേന പ്രത്യേക സുരക്ഷാവലയമൊരുക്കി. അയോധ്യയിലേക്കുള്ള പ്രവേശനകവാടവും അടച്ചു. പുറത്തുനിന്നുള്ള വാഹനങ്ങൾക്ക‌് പ്രവേശനമില്ല.

35 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, 160 ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിളുമാര്‍ എന്നിവരെ അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട്. 42 കമ്പനി പോലീസ്, അഞ്ച് കമ്പനി ദ്രുതകര്‍മ സേന, തീവ്രവാദ വിരുദ്ധ സേന എന്നിവരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.

അദ്വാനിയുടെ ഏകാന്തത: ആ രാഷ്ട്രീയജീവിതത്തിന്റെ വളര്‍ച്ചയും ഖബറടക്കവും ഒരേ പള്ളിയില്‍ തന്നെയാകുമ്പോള്‍

അയോധ്യ മുള്‍മുനയില്‍; നഗരത്തിലെത്തിയത് 2 ലക്ഷം വിഎച്ച്പിക്കാര്‍; ശിവസേനയും രംഗത്ത്

This post was last modified on November 25, 2018 2:53 pm