X

‘വൈ ഐ ആം എ ഹിന്ദു’ പോസ്റ്ററുകളില്‍, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ശശി തരൂരിനെതിരെ കേസ്‌

വൈ ഐ ആം എ ഹിന്ദു? (Why I am a Hindu?) എന്ന പുസ്തകത്തിന്റെ ചിത്രം പ്രചാരണ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തതിനാണ് കേസെടുത്തത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. വൈ ഐ ആം എ ഹിന്ദു? (Why I am a Hindu?) എന്ന പുസ്തകത്തിന്റെ ചിത്രം പ്രചാരണ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തതിനാണ് കേസെടുത്തത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്ത്. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം ഡിസിസി അദ്ദേഹത്തിന്റെ 20 പുസ്തകങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ തയ്യാറാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു.

This post was last modified on April 21, 2019 2:24 pm